
കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി കെഎസ്ഇബി ഓഫീസിന് പടിഞ്ഞാറ് താച്ചയിൽമുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.
പുലർച്ചെ രണ്ടേകാലോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്കിലെ സന്തോഷിന്‍റെ വീട്ടിൽ നാലംഗ ഗുണ്ടാ സംഘo കാറിൽ പോകുന്ന ദൃശ്യങ്ങളാണിത്. ആദ്യം മൺവെട്ടി കൊണ്ട് വാതിൽ തകർത്തു. മുറിക്കുള്ളിൽ സ്ഫോടക വസ്തു കത്തിച്ച് എറിഞ്ഞു. തുടർന്ന് വടിവാൾ കൊണ്ട് സന്തോഷിനെ വെട്ടി. കമ്പിവടി കൊണ്ട് കാൽ പൂർണമായും തല്ലി തകർത്തു. വീട്ടിലുണ്ടായിരുന്ന സന്തോഷിൻ്റെ അമ്മ ഓമന ബഹളം വെച്ചെങ്കിലും പിൻമാറാതെ ആക്രമണം തുടർന്നു. മരിക്കുമെന്ന് ഉറപ്പാക്കിയ ശേഷം വന്ന
കാറിൽ പ്രതികൾ രക്ഷപ്പെട്ടു. അക്രമികൾ വീടിന് പുറത്ത് എത്തിയ വിവരം സന്തോഷ് സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്തായ രതീഷ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ അശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.
ALSO READ; പാലക്കാട് മുണ്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; സഹോദരങ്ങൾ പിടിയിൽ
മറ്റൊരു സംഭവത്തിൽ കൊല്ലം ഓച്ചിറ വവ്വാക്കാവിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്താൻ ശ്രമം നടന്നു. ഗുരുതരമായി പരിക്കേറ്റ അനീറെന്ന യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്കിൽ വധശ്രമക്കേസ് പ്രതി സന്തോഷിനെ
കൊലപ്പെടുത്തിയ അതേ സംഘമെന്നാണ് സൂചന. അര മണിക്കൂറിന്‍റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്.
News Summary: A Gang leader hacked to death in his house in Karunagappally. It is suspected that the murder was due to a previous enmity.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here