കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ കേസ്; പ്രതികൾക്ക് 30 വർഷം വീതം തടവും 2 ലക്ഷം രൂപ വീതം പിഴയും

തിരുവനന്തപുരം ആലംകോട് വെള്ളംകൊള്ളിയിൽ ബൊലേറോ പിക്ക് അപ്പ് വാനിലും അശോക് ലെയ്‌ലാൻഡ് പിക്ക് അപ്പ്‌ വാനിലുമായി കടത്തി കൊണ്ട് വന്ന 101 കിലോ കഞ്ചാവും, 3 കിലോ ഹാഷിഷ് ഓയിലും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി.അനികുമാറും പാർട്ടിയും ചേർന്ന് പിടികൂടി. ഫൈസൽ, നിയാസ്, ജസീൽ, റിയാസ് എന്നിവരെ ഒന്ന് മുതൽ നാല് വരെ പ്രതികളായി അറസ്റ്റ് ചെയ്ത് തിരുവനന്തപുരം എക്‌സൈസ് സ്പെഷ്യൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read: മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവം; മതന്യൂനപക്ഷങ്ങൾക്ക് ബിജെപിയിലുള്ളത് തൊട്ടുകൂടായ്മയെന്ന് എ കെ ബാലൻ

തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ. ഹരികൃഷ്ണപിള്ള സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികൾക്ക് ബഹുമാനപ്പെട്ട തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി-VII 30 വർഷം വീതം തടവും,2 ലക്ഷം രൂപ വീതം പിഴ ശിക്ഷയും വിധിച്ചു. കേസിൽ പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ.ഷാജി, സലാഹുദീൻ എന്നിവരെ കൂടാതെ അഡ്വക്കേറ്റുമാരായ അസീം, ഷമീർ, അസർ, നീരജ്, രാജ്കമൽ എന്നിവരും ഹാജരായി.

Also Read: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് നഗരത്തിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News