റിക്കി പോണ്ടിംഗ് പുറത്ത്; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരീശീലക സ്ഥാനത്ത് ഇനി ഗാംഗുലി

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുക മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ പരിശീലനത്തില്‍. മുന്‍ ഓസീസ് നായകനും നിലവില്‍ പരിശീലകനുമായ റിക്കി പോണ്ടിങിനെ ഒഴിവാക്കാന്‍ ഡല്‍ഹി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ടീമിന്റെ സ്ഥിരീകരണം വന്നിട്ടില്ല.

ഈക്കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രകടനം ഏറ്റവും മോശം ഫോമിലായിരുന്നു. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ട അവര്‍ പതിയെയാണ് ടൂര്‍ണമെന്റില്‍ വിജയ വഴിയില്‍ എത്തിയത്. പ്ലേ ഓഫ് സാധ്യത ഏറഅറവും ആദ്യം അവസാനിപ്പിച്ച ടീമും ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു. അഞ്ച് വിജയങ്ങള്‍ മാത്രമാണ് ഡല്‍ഹിക്ക് ഇത്തവണ നേടാന്‍ സാധിച്ചത്.

Also Read: ഗ്രാൻ്റ് സ്ലാം കിരീടങ്ങളുടെ രാജകുമാരനാവാൻ ജോക്കോവിച്ച്; കന്നി കിരീടം ലക്ഷ്യമിട്ട് കാസ്പർ റൂഡ്

2018 മുതല്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്. നിലവില്‍ ഡല്‍ഹി ടീമിന്റെ ഡയറക്ടറാണ് ഗാംഗുലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe