കൊല്ലത്ത് ബസ്സില്‍ കടത്തിയ 12 കിലോ കഞ്ചാവ് പിടികൂടി, 2 പേര്‍ അറസ്റ്റില്‍

ganja arrest

കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവ് കൊല്ലം ആര്യങ്കാവിൽ എക്സൈസ് പിടികൂടി. പാലക്കാട് സ്വദേശികളായ മുബഷിർ , പ്രജോഷ് എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷ്യയിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

അതേസമയം അഞ്ചര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മൂവാറ്റുപുഴയിൽ പൊലീസ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ ബപ്പറാജ് ഇസ്ലാം, മൈമോൻ മണ്ഡൽ എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.

ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് ഇരുവരിൽ നിന്നും പിടികൂടിയത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരേയും പിടികൂടിയത്.

ബപ്പറാജ് ഇസ്ലാമിനെ തൃക്കളത്തൂർ പള്ളിത്താഴത്ത് വെച്ചാണ് പിടികൂടിയത്. ഈ ഭാ​ഗത്ത് വിൽപ്പനയ്ക്കായിമൂന്ന് കിലോ കഞ്ചാവുമായി എത്തിയപ്പോഴാണ് പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘം ഇയളെ പിടികൂടിയത്.

മൈമോൻ മണ്ഡലിനെ പിടിച്ചത് മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ ഭാഗത്തു വെച്ചായിരുന്നു ഇയാളും വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. മൈമോൻ മണ്ഡലിന്റെ കൈവശം രണ്ടര കിലോ കഞ്ചാവായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News