ഐസ്‌ക്രീം വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം

ഐസ്‌ക്രീം കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് പേര്‍ പിടിയില്‍. നൂറനാട് സ്വദേശി ഷൈജു ഖാന്‍, ശൂരനാട് സ്വദേശി ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.രണ്ട് കിലോ കഞ്ചാവാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

കരുനാഗപ്പള്ളിയിലേക്ക് കഞ്ചാവ് വില്‍ക്കാനായി ഇരു ചക്രവാഹനത്തില്‍ പോകുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് പൊലീസ് പിടിയിലായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here