മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

ganja-seize-muthanga

സംസ്ഥാന അതിര്‍ത്തിയായ വയനാട്ടിലെ മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് പേര്‍ പിടിയിലായി. ഇവരിൽ നിന്ന് 18.909 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സുല്‍ത്താന്‍ ബത്തേരി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ആണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍ ആയത്.

Read Also: കൊല്ലത്ത് വിദ്യാർഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പൊലീസ് പിടിയില്‍

കോഴിക്കോട് അടിവാരം നൂറാംതോട് കെ ബാബു (44), കർണാടക വീരാജ്‌പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ ഇ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. കര്‍ണാടക ആര്‍ ടി സിയില്‍ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവരും. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കഞ്ചാവുമായി പൊലീസ് പിടിച്ചത്.

Read Also: കടകളിൽ പേടിഎം നന്നാക്കാനെന്ന വ്യാജേന വന്ന് പണം തട്ടിയ സംഭവം: പ്രതിക്കെതിരെ കൂടുതൽ പരാതികൾ

ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരം അനുസരിച്ചായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News