ഇടുക്കിയിൽ കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി

cannabis

ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി. കോൺഗ്രസ് പഞ്ചായത്ത് അംഗമായ എസ്.രതീഷിന്റെ കടയിൽ നിന്നുമാണ് കട്ടപ്പന പൊലീസ് കഞ്ചാവ് പിടികൂടിയത്. ഐ എൻ ടി യു സി ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റായ രതീഷ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിൻ്റെ പ്രതിനിധിയാണ്.

Also read: സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയെ എതിർത്ത് സിപിഐഎം

ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത്‌ അംഗമായ രതീഷിന്റെ കടയിൽ നിന്നും 7 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കട്ടപ്പന പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു രതീഷിന്റെ ഇരട്ടയാർ പമ്പ് ജങ്ഷനിലുള്ള എസ്.ആർ ചെമ്പക്കര ഫിഷറീസിൽ പൊലീസ് റെയ്‌ഡ്‌ നടത്തിയത്.

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിൻ്റെ പ്രതിനിധിയായ രതീഷ് ഐ.എൻ.ടി.യു.സി ഇരട്ടയാർ മണ്ഡലം പ്രസിഡന്റാണ്. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷ് , രതീഷിന്റെ തൊഴിലാളികളായ ഒഡീഷ സ്വദേശികൾ സമീർ ബെഹ്‌റ, ലക്കി മായക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കട്ടപ്പന എസ്.ഐ എബി ജോർജും സംഘവുമാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. ഇത്രയധികം കഞ്ചാവ് രതീഷിന് എവിടെ നിന്നാണ് ലഭിച്ചതെന്നടക്കമുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News