സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവറിൽ നിന്ന് കണ്ടെടുത്തത് ഒന്നര കിലോയിലധികം കഞ്ചാവ്; സംഭവം ഇടുക്കിയിൽ

വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ. ഒരു കിലോയിലധികം കഞ്ചാവാണ് ഇടുക്കി കാഞ്ചിയാറിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവറെ അറസ്റ്റ് പൊലീസ് ചെയ്തത്. മുരിക്കാട്ടുകുടി വിളയാനിക്കൽ സുധീഷ് എന്ന 34 വയസുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത് എട്ടു മാസത്തോളമായി കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

Also Read; മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥികളുമായി മുഖാമുഖം പരിപാടി കോഴിക്കോട് ; 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

എസ്പിയുടെ രഹസ്യാന്വേഷണ സംഘമായ ഡാൻസാഫിന് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഡാൻസാഫ് ടീമിന്റെയും കട്ടപ്പന സിഐയുടെയും നേതൃത്വത്തിൽ കട്ടപ്പന പൊലീസ് നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഒന്നര വർഷമായി ഇയാൾ സ്കൂൾ ബസ് ഡ്രൈവറാണ്. വിദ്യാർത്ഥികൾക്കും ഇയാൾ കഞ്ചാവ് നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും പരിശോധന ദദാതി വരികയാണ്.

Also Read; തമിഴ്നാട്ടിലെ ആദ്യ മലയാളി ഗോത്ര സിവിൽ ജഡ്‌ജിയായി ശ്രീപതി; നേട്ടം 23ാം വയസിൽ, അഭിനന്ദനപ്രവാഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News