
കോതമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. മോസ് ലിന്‍ ഷേയ്ക്ക്, മന്നന്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
സ്യൂട്ട് കേസിലും ബാഗിലും പൊതിക്കെട്ടുകളായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇരുമലപ്പടി കനാല്‍പ്പാലം ഭാഗത്ത് പോലീസ് പട്രോളിംഗിനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോതമംഗലം പോലീസ് കഞ്ചാവ് കണ്ടെത്തിയത്.
Also Read : പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം തടവ്
അതേസമയം മൂവാറ്റുപുഴയിൽ MDMAയും,കഞ്ചാവും, തോക്കുമായി മൂന്നുപേരെ എക്സൈസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിൻ എന്നിവരാണ് അറസ്റ്റിലായത്.കോളേജ് വിദ്യാർഥികൾക്കും സിനിമ മേഖലയിലെ ചിലർക്കുമായി കൊണ്ടുവന്ന രാസ ലഹരിയാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു.
മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നു പേരെ പിടികൂടിയത്. ഇവരിൽനിന്നും 3.2 ഗ്രാം എംഡിഎംഎ, 5 ഗ്രാം കഞ്ചാവ്, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു തോക്ക് എന്നിവ പിടികൂടി.
പ്രതികൾ മയക്കുമരുന്ന് കടത്തിയ കാറും പിടിച്ചെടുത്തു.മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിൻ എന്നിവരാണ് അറസ്റ്റിലായത്. കോളേജ് വിദ്യാർഥികൾക്കും സിനിമ മേഖലയിലെ ചിലർക്കുമായി കൊണ്ടുവന്ന രാസ ലഹരിയാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here