കഞ്ചാവ് വലിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവ് പിടിയിൽ; സംഭവം കോഴിക്കോട് പേരാമ്പ്രയിൽ

ganja-arrest-youth-league-leader-perambra

കഞ്ചാവ് വലിക്കുന്നതിനിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പൊലീസിന്റെ പിടിയില്‍. കോഴിക്കോട് പേരാമ്പ്രയില്‍ ആണ് സംഭവം. യൂത്ത് ലീഗ് നൊച്ചാട് മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ് അനസ് വാളൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സംശയാസ്പദ രീതിയിൽ ബീഡി വലിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

Read Also: പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ഷാൻ അരുവിപ്ലാക്കൽ അറസ്റ്റിൽ

പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Read Also: കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍ അറസ്റ്റില്‍

പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാറില്‍ ആണ് സംഭവം. വണ്ടിപ്പെരിയാര്‍ സ്വദേശി ഷാന്‍ അരുവിപ്ലാക്കല്‍ ആണ് പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയാണ് ഷാന്‍. മൂന്നുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News