കഞ്ചാവ് പിടികൂടുന്നതിടെ പൊലീസുകാരന് കുത്തേറ്റു; സംഭവം തിരുവനന്തപുരത്ത്

police-man-stabbed-trivandrum

തിരുവനന്തപുരത്ത് കരമനയിൽ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രന്‍ എന്ന പൊലീസുകാരന് ആണ് കുത്തേറ്റത്. കഞ്ചാവ് പിടികൂടുന്നതിടെയാണ് കുത്തേറ്റത്. ബൈക്കില്‍ വിവരം അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

കഞ്ചാവ് സംഘത്തിലേക്ക് കടന്നു ചെന്നപ്പോള്‍ കത്തി എടുത്ത് കുത്തുകയായിരുന്നു. പൊലീസുകാരന്റെ വയറിനും കാലിനും കുത്തേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: ലോറിയില്‍ രഹസ്യ അറയുണ്ടാക്കി, 757 കിലോ കഞ്ചാവ് കടത്തി; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

എം ഡി എം എ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള്‍ അറസ്റ്റില്‍; വിവരം ലഭിച്ചത് യോദ്ധാവ് ആപ്പ് വഴി

എം ഡി എം എ ഉയോഗിക്കുന്നതിനിടെ കൊല്ലം നഗരത്തിലെ കൊടും ക്രിമിനലുകള്‍ അറസ്റ്റില്‍. എം ഡി എം എ ഉപയോഗിച്ച് കൊണ്ടിരിക്കെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ ആണ് കിളികൊള്ളൂര്‍ പൊലീസും സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ടര ഗ്രാം എം ഡി എം എ, ആറ് സിറിഞ്ചുകള്‍, എം ഡി എം എ പാക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കവറുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയും പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News