വെളുത്തുള്ളിയും പാലുമുണ്ടോ വീട്ടില്‍? ഇങ്ങനെ ഉപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ പമ്പ കടക്കും

ജലദോഷത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ മുതല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയ്ക്കെതിരെ ഒരു പ്രതിരോധമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഇട്ടപാല്‍. വെളുത്തുള്ളിയില്‍ മാംഗനീസ്, വൈറ്റമിന്‍ സി, ബി 6, സെലേനിയം, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.

പാലിലും കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി 12 എന്നിവയുടെ അളവ് കൂടുതലാണ്. രക്തസമ്മര്‍ദം നോര്‍മലായി സൂക്ഷിക്കാനും ചുവന്ന രക്താണുക്കളുടെ അളവു വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളിപ്പാല്‍ സഹായിക്കും.

വെളുത്തുള്ളിപ്പാല്‍ തയ്യാറാക്കാന്‍ വേണ്ട അവശ്യ വസ്തുക്കള്‍

1. ശുദ്ധമായ പാല്‍ – 1 കപ്പ്
2. വെളുത്തുള്ളി – 3-4 അല്ലി
3. മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
4. കുരുമുളകും തേനും – രുചി കിട്ടാന്‍

തയ്യാറാക്കുന്ന വിധം

പാല്‍ നന്നായി തിളപ്പിക്കുക. ശേഷം വെളുത്തുള്ളി അല്ലികള്‍ നന്നായി ചതച്ച ശേഷം അവ പാലില്‍ ചേര്‍ക്കുക. അല്‍പം മഞ്ഞള്‍പൊടിയും ചേര്‍ക്കുക. തുടര്‍ന്ന് ഇവ മൂന്നും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെളുത്തുള്ളി അല്ലികള്‍ മൃദുവാകുന്നതുവരെ ഇവ തിളപ്പിക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. തിളപ്പിച്ച ശേഷം സാധാരണ താപനിലയില്‍ പാലിനെ തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് തേനും ചേര്‍ത്ത് കുടിക്കുക. ചതച്ച വെളുത്തുള്ളി അല്ലി വെറുതെ കളയണ്ട. ചവച്ചു തിന്നോളൂ.

വെളുത്തുള്ളിപ്പാലിന്റെ ഗുണങ്ങള്‍

1. കൊളസ്ട്രോള്‍ കുറയ്ക്കുന്നു

വെളുത്തുള്ളിപ്പാല്‍ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം, എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവു കൂട്ടുകയും ചെയ്യും.

2. മഞ്ഞപ്പിത്തം തടയുന്നു

കരളിനെ ബാധിക്കുന്ന ദോഷകരമായ ടോക്സിനുകള്‍ ഒഴിവാക്കാന്‍ കരളിന് സള്‍ഫര്‍ ആവശ്യമുണ്ട്. വെളുത്തുള്ളിപ്പാല്‍ ഇത് നല്‍കുന്നു. ഇത് മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാനും കരളിന് ശേഷി നല്‍കും. അലിസിന്റെയും സെലേനിയത്തിന്റെയും കലവറ കൂടിയാണ് വെളുത്തുള്ളിപ്പാല്‍. കരളിലെ പിത്തരസത്തെ പുറന്തള്ളി കരളിലെ കൊഴുപ്പിനെ ഒഴിവാക്കുകയും അങ്ങനെ കൊഴുപ്പടിഞ്ഞ ലിവറാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

3. വന്ധ്യത

വെളുത്തുള്ളിപ്പാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രക്തം എത്തിക്കാന്‍ സഹായിക്കുന്നു. പ്രത്യുല്‍പാദന അവയവങ്ങളിലേക്ക് പ്രത്യേകിച്ച്് കൂടുതല്‍ രക്തം എത്തിക്കുന്നു. അങ്ങനെ പ്രത്യുല്‍പാദനശേഷി കൂടുകയും വന്ധ്യതയെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

4. ദഹനശേഷി കൂട്ടുന്നു

വെളുത്തുള്ളിപ്പാല്‍ കുടിക്കുന്നത് വിശപ്പിനെ സ്വാധീനിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വയറിലെ ഭിത്തികളില്‍ ശാന്തത സൃഷ്ടിക്കാന്‍ സഹായിക്കുന്നു. വയര്‍ എരിയുന്നതിനെ തടയുകയും ചെയ്യും. ദഹനത്തെ തടയുന്ന പാരസൈറ്റുകളെ ഓടിക്കാനും വെളുത്തുള്ളിപ്പാലിന് സാധിക്കും.

5. സന്ധിവാതം തടയുന്നു

സന്ധിവാതത്തെ അതിന്റെ തുടക്കത്തില്‍ തന്നെ പമ്പ കടത്താന്‍ വെളുത്തുള്ളിപ്പാലിന് സാധിക്കുന്നു. ഇതുമൂലമുണ്ടാകുന്ന വേദന, എരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളും ഇത് ഇല്ലാതാക്കുന്നു.

6. നടുവേദന ഇല്ലാതാക്കും

ഇടുപ്പിലെ ഞരമ്പിനുണ്ടാകുന്ന വേദനയുടെ പരിഹാരത്തിന് വെളുത്തുള്ളിപ്പാല്‍ കുടിച്ചാല്‍ മതി.

7. ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

അല്‍പം ചൂടോടെ വെളുത്തുള്ളിപ്പാല്‍ കുടിക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കും. നല്ല ഉറക്കവും കിട്ടും.

8. ജലദോഷം, പനി

ജലദോഷം, അതുമൂലമുണ്ടാകുന്ന പനി തുടങ്ങിയ വെളുത്തുള്ളിപ്പാല്‍ കുടിക്കുന്നതോടെ പമ്പ കടക്കും.പിന്നീട് എത്തിനോക്കുക പോലുമില്ല

9. മുലപ്പാല്‍ വര്‍ധിപ്പിക്കും

കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളില്‍ മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

10. ശ്വാസതടസ്സം മാറ്റുന്നു

ആസ്ത്മ, ന്യൂമോണിയ തുടങ്ങിയ ശ്വസനസംബന്ധമായ ക്രമക്കേടുകളെ പരിഹരിക്കാന്‍ വെളുത്തുള്ളിപ്പാല്‍ കുടിക്കുന്നത് സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News