ഗാരി കിർസ്റ്റനെ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ശ്രീലങ്ക

മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി കിർസ്റ്റനെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. ഇന്ത്യയുടെ മുൻ പരിശീലകനായ അദ്ദേഹം അടുത്ത മാസം ചുമതലയേൽക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചു. രണ്ട് വർഷത്തെ കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം.

ട്വന്റി20 ലോകകപ്പിൽ ശ്രീലങ്ക സെമിഫൈനൽ യോഗ്യത നേടാതെ പുറത്തായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ സനത് ജയസൂര്യയുടെ പകരക്കാരനായി ആണ് കിർസ്റ്റൻ എത്തുന്നത് .ദക്ഷിണാഫ്രിക്കയ്ക്കായി 101 ടെസ്റ്റുകളും 185 ഏകദിനങ്ങളും കളിച്ച കിർസ്റ്റൻ പരിശീലകനായും വലിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ ഇന്ത്യ 2011-ലെ ഏകദിന ലോകകപ്പ് കിരീടം നേടുകയും ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

Also read: “ചേട്ടാ… ഇന്നത്തെ കളി ഞാൻ കളിക്കേണ്ടതായിരുന്നു” – ലോകകപ്പ് രാത്രിയിലെ സഞ്ജുവിന്റെ വാക്കുകൾ വൈറൽ!

ദക്ഷിണാഫ്രിക്കൻ ടീമിനെയും പരിശീലിപ്പിച്ച കിർസ്റ്റൻ, 2024-ൽ പാകിസ്ഥാൻ വൈറ്റ്-ബോൾ കോച്ചായിരുന്നെങ്കിലും പിന്നീട് രാജിവച്ചു. ഐപിഎല്ലിലും വിവിധ ഫ്രാൻഞ്ചൈസികളെ പരിശീലിപ്പിച്ച പരിചയം അദ്ദേഹത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News