
പുണെയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. എൽപിജി ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ദമ്പതികൾക്കും 15ഉം 19ഉം വയസ്സുകളുള്ള രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
വാദ്കർ മാല പ്രദേശത്തെ ഒരു ചെറിയ മുറിയിലാണ് കുടുംബം താമസിച്ചിരുന്നത് .വീട്ടിലെ സ്റ്റൗവിന്റെ നോബ് അയഞ്ഞതിനാലാണ് ഗ്യാസ് ചോർച്ച ഉണ്ടായതെന്നാണ് വിവരം.
രാവിലെ ലൈറ്റർ ഉപയോഗിച്ച് സ്റ്റൗ കത്തിച്ചപ്പോഴാണ് വൻ പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്നും ദമ്പതികൾക്ക് 80 ശതമാനം പൊള്ളലേറ്റതായും കുട്ടികൾക്ക് 40 ശതമാനം പൊള്ളലേറ്റതായും കാലേപാദൽ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ മാൻസിംഗ് പാട്ടീൽ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

