മാട്ടിറച്ചി നിരോധന നിയമം കര്‍ശനമാക്കാന്‍ മഹാരാഷ്ട്രയില്‍ ഗൗ സേവ ആയോഗ്

2015ലെ മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് 2015ല്‍ മാട്ടിറച്ചി നിരോധന നിയമം മഹാരാഷ്ട്രയില്‍ നടപ്പിലാക്കുന്നത്. പോത്തൊഴികെയുള്ള മാടുകളെ അറക്കുന്നതും മാംസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിക്കുന്നതായിരുന്നു മാട്ടിറച്ചി നിരോധന നിയമം.

ഈ നിയമം കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ‘ഗൗ സേവ ആയോഗ്’ എന്ന പേരില്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നിയമനിര്‍മ്മാണത്തിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്ല് അവതരിപ്പിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. 24 അംഗങ്ങളുള്ള കമ്മീഷന്‍ രൂപീകരിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്ക് പ്രാതിനിധ്യം ഉറപ്പിക്കുന്ന നിലയിലാണ് കമ്മീഷന്റെ ഘടന വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. 24 അംഗ കമ്മീഷനില്‍ 14 പേര്‍ സര്‍ക്കാര്‍ വകുപ്പുകളിലെ കമ്മീഷണര്‍മാരും ബാക്കിയുള്ള 10 പേര്‍ പശുസംരക്ഷവുമായി ബന്ധപ്പെട്ട സന്നദ്ധസംഘടനകളുമായി ബന്ധമുള്ളവരായിരിക്കും. നിലവിലുള്ള നിയമം നടപ്പിലാക്കുന്നതിന് പുറമെ കന്നുകാലികളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അധികാരവും കമ്മീഷനില്‍ നിക്ഷിപ്തമായിരിക്കും. മാട്ടിറച്ചി നിരോധന നിയമം നിലവില്‍ വന്നതോടെ പോത്ത് ഒഴികെയുള്ള കന്നുകാലികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് ചര്‍ച്ചയായിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി പരിഗണിച്ചാണ് കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here