ഗൗതം അദാനിയുടെ അടുത്ത വമ്പന്‍ പദ്ധതി; ഏഴ് ലക്ഷം കോടി നിക്ഷേപം ഇവിടേക്ക്

ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനി സ്റ്റോക്ക് മാര്‍ക്കറ്റിലെ കുതിച്ച് കയറ്റിന് ശേഷം പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തെ നയിക്കുന്ന വമ്പന്മാരെന്ന നേട്ടത്തിലെത്താന്‍ ഏഴുലക്ഷം കോടിയുടെ നിക്ഷേപം വിവിധ മേഖലകളിലായി നടത്താന്‍ തീരുമാനിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദാനി. അടുത്ത പത്തുവര്‍ഷത്തേക്കുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ALSO READ:  വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ കേരളം; സഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീന്‍

നിലവില്‍ തുറമുഖ വ്യവസായത്തില്‍ പ്രകൃതി സൗഹൃദമായ പ്രവര്‍ത്തനങ്ങളിലും അദാനി ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ട്.

ALSO READ: ലോകേഷ് മോശം സംവിധായകൻ, മികച്ച മലയാള സിനിമ പുലിമുരുകൻ; റിവ്യൂ പറഞ്ഞ് വൈറലായ സത്യേന്ദ്ര എയറിൽ, ട്രോളി സോഷ്യൽ മീഡിയ

‘2025ഓടെ, കാര്‍ബണ്‍-ന്യൂട്രല്‍ പോര്‍ട്ട് ഓപ്പറേഷനുകള്‍ മാത്രമായി ഞങ്ങള്‍ ദേശീയ മാനദണ്ഡം സ്ഥാപിക്കും, ഞങ്ങളുടെ കാലാവസ്ഥാ സൗഹൃദ പരിവര്‍ത്തനത്തില്‍ എല്ലാ ക്രെയിനുകളും വൈദ്യുതീകരിക്കുന്നതും ഡീസല്‍ അടിസ്ഥാനമാക്കിയുള്ള എല്ലാ ട്രാന്‍സ്ഫര്‍ വാഹനങ്ങളും ബാറ്ററി അടിസ്ഥാനമാക്കിയുള്ള ഐടിവികളിലേക്ക് മാറ്റുന്നതും ഉള്‍പ്പെടുന്നു. , കൂടാതെ 1000 മെഗാവാട്ട് ക്യാപ്റ്റീവ് റിന്യൂവബിള്‍ കപ്പാസിറ്റി കൂടി സ്ഥാപിക്കുമെന്നും അദാനി എക്‌സിലൂടെ അറിയിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel