
അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ സ്ത്രീകളെ ആദരിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു വ്യവസായകുലപതി ഗൗതം അദാനി. ഞാൻ എപ്പോഴും രണ്ട് ലോകങ്ങളുടെ ഇടയിലായിരുന്നു ജീവിച്ചത്, ജോലിയും കുടുംബവും. ആദ്യ ലോകത്തിൽ ഞാൻ സൃഷ്ടിച്ച എല്ലാ നേട്ടങ്ങളും കുടുംബമെന്ന രണ്ടാമത്തെ ലോകത്ത് നിന്നും ലഭിച്ച ശക്തികൊണ്ടു മാത്രമേ സാധ്യമായിരുന്നുള്ളു എന്നദ്ദേഹം കുറിച്ചു. അതുകൊണ്ട് അന്താരാഷ്ട്ര സ്ത്രീ ദിനത്തിൽ തന്റെ യാത്രയെ രൂപപ്പെടുത്തിയ സ്ത്രീകളെ ഞാൻ ആദരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.
തന്റെ അമ്മ ശാന്താബെനിൻെ മടിത്തട്ടായിരുന്നു ആദ്യ ക്ലാസ് റൂം, ലോകം തന്നെ പഠിപ്പിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞു തന്ന പുരാണ കഥകളായിരുന്നു ആദ്യ പാഠങ്ങൾ. രാമായണത്തിലെ കൗസല്യയ്ക്ക് തന്റെ മകൻ രാജ്യമില്ലാതെ അധികാരങ്ങൾ ഉപേക്ഷിച്ച് 14 വർഷം വന വാസത്തിനായി പോകുമ്പോൾ, ഒരു അമ്മക്ക് തന്റെ മകൻ അനിശ്ചിത ഭാവിയിലേക്ക് പോകുന്നത് കണ്ടു നിൽക്കുന്നത് എത്ര വേദനയേറിയതാണെന്ന് അന്ന് മനസിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ വർഷങ്ങൾക്കുശേഷം ആ നിമിഷത്തെ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പതിനാറാം വയസിൽ കൈയിൽ ഒന്നുമില്ലാതെ മുംബൈലേക്ക് പോകുമ്പോൾ അമ്മ കാണിച്ച ധൈര്യത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുക്കുന്നു.
വിവാഹ ശേഷം ഭാര്യ പ്രീതി തന്റെ കരിയർ ഉപേക്ഷിച്ച് ആദാനി ഫൗണ്ടേഷനുമായി ജീവിതം സമർപ്പിച്ചു. പ്രീതിയുടെ സജീവ പങ്കാളിത്തം കുട്ടികളുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതും, കുടുംബത്തിനും സമൂഹത്തിനും പ്രചോദനം നൽകുന്നതും ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എനിക്ക് രണ്ടു മക്കളുണ്ട്, കരണും, ജീതും. ഒരു മകളുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് അപ്പേഴാണ് പരിദിയും ദിിവയും കുടുംബത്തിലേക്ക് കടന്ന് വന്നതെന്നും അവർ മരുമക്കളല്ല ആദ്യ ദിനം മുതൽ അവർ തനിക്ക് മക്കളായെന്നും അദ്ദേഹം പറയുന്നു.
ഒരു അഭിഭാഷകയായ പരിധി വ്യത്യസ്ത വിഷയങ്ങളിൽ സജീവമായി സംവദിക്കാൻ കഴിവുള്ള വ്യക്തിയാണെന്നും തനിയ്ക്ക് അറിയാവുന്ന ഏറ്റവും കഴിവുള്ള ഡിസൈനറാണ് ദിവ എന്നും അദ്ദേഹം പറയുന്നു. കരണിന്റെ പെൺകുട്ടികൾ വന്നതോടെ, നമ്മുടെ വീടിന്റെ സമത്വം ഉറപ്പായി മാറി.
കരണിന്റെ പെൺകുട്ടികൾ കൂടി വന്നതോടെ വീട്ടിൽ സമത്വം ഉറപ്പായെന്നും, ഇന്ന് ഒൻപത് അംഗങ്ങളുള്ള കുടുംബത്തിൽ ആറ് പേർ വനിതകൾ ആണ്. അതായത് വീട്ടിൽ ഓരോ ദിവസവും വനിതാദിനമാണെന്നും അദ്ദേഹം പറയുന്നു.
എന്റെ യാത്രയിൽ ഈ ലോകം എന്തെങ്കിലും ഓർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒന്ന് പറയട്ടെ, ജീവിതത്തിലെ ഏറ്റവും ശക്തമായ അടിത്തറ കോൺക്രീറ്റും ഇരുമ്പും അല്ല അത് നമ്മളെ രൂപപ്പെടുത്തുന്ന ആളുകളാണ് എന്നും എല്ലാ വനിതകൾക്കും ഹാപ്പി വുമൻസ് ഡേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

