രാഷ്ട്രീയം മതിയായി !! ക്രിക്കറ്റിലേക്ക് തിരികെ പോകാനൊരുങ്ങി ബിജെപി എം പി ഗൗതം ഗംഭീർ

രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന അപ്രതീക്ഷിത നീക്കവുമായി ഭാരതീയ ജനതാ പാർട്ടി എംപി ഗൗതം ഗംഭീർ. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ച മുൻ ക്രിക്കറ്റ് താരം ട്വിറ്ററിലാണ് തൻ്റെ തീരുമാനം പങ്കിട്ടത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് താൻ ആവേശത്തോടെ കളിച്ച കായികരംഗത്തേക്ക് മടങ്ങാനുള്ള ആവശ്യകത ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയം മതിയാക്കുന്നതിനുള്ള കാരണമായി ഗംഭീർ ചൂണ്ടിക്കാട്ടിയത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം വൈകുന്നു

തന്നെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് പാർട്ടി പ്രസിഡൻ്റ് ജെ.പി നദ്ദയോട് ആവശ്യപ്പെട്ടതായും കായിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുതിയ തീരുമാനമെന്നും ഗൗതം ഗംഭീർ പറയുന്നു. 2019 മാർച്ചിൽ ബിജെപിയിൽ ചേർന്ന ഗംഭീർ, തുടർന്ന് തലസ്ഥാന രാഷ്ട്രീയത്തിലെ പാർട്ടിയുടെ പ്രമുഖ മുഖമായി മാറിയിരുന്നു. ഈസ്റ്റ് ഡൽഹിയെ പ്രതിനിധീകരിച്ച മുൻ ക്രിക്കറ്റ് താരം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6,95,109 വോട്ടിൻ്റെ ഗണ്യമായ ഭൂരിപക്ഷത്തിലാണ് നിന്നും വിജയിച്ചത്. വരാനിരിക്കുന്ന 2024 തെരഞ്ഞെടുപ്പിൽ ഗംഭീറിന് ടിക്കറ്റ് ലഭിച്ചേക്കില്ല എന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഷ്ട്രീയം വിടാനുള്ള തീരുമാനം.

Also Read: പെൻഷനും ശമ്പളവും മുടങ്ങില്ല; ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു: കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News