
ഗൗതം അദാനിയ്ക്കെതിരായ കേസിൽ വിശദീകരണം തേടിയത് വെറും സാങ്കേതിക നടപടി മാത്രമെന്ന് മുതിർന്ന യുഎസ് അഭിഭാഷകൻ ക്രിസ് മാൻ വ്യക്തമാക്കി. ഇത് കേസ് മുന്നോട്ട് കൊണ്ടു പോകുമെന്നതിന്റെ സൂചനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് നിയമത്തിലെ റൂൾ എ അനുസരിച്ച് ഒരു കേസ് പിൻവലിക്കാൻ നീതി ന്യായവകുപ്പിന് കോടതിയുടെ അനുമതി വേണം. ജഡ്ജിമാർ ഇതിൽ കൂടുതൽ വിശദീകരണം തേടുന്നത് സ്വാഭാവികമാണ്. കേസ് വേണ്ടെന്ന് വെക്കാൻ ഗവൺമെന്റ് തീരുമാനിച്ചാൽ, അത് തുടരാൻ പ്രോസിക്യൂട്ടർമാരിൽ സമ്മർദ്ദം ചെലുത്താൻ കോടതിയ്ക്ക് സാധിക്കില്ല. ഇത്തരം കാര്യങ്ങളിൽ കോടതിയ്ക്ക് വളരെ കുറഞ്ഞ അധികാരമേയുള്ളൂ.
also read; ലണ്ടനിൽ അദാനി ഗ്രീൻ എനർജി ഡയലോഗ്; വേഗത്തിലുള്ള വൈദ്യുതീകരണത്തിനായി സാഗർ അദാനിയുടെ ആഹ്വാനം
കൂടുതൽ വിശദീകരണം നൽകാൻ കോടതി നീതിന്യായവകുപ്പിന് ജൂലൈ 13 വരെ സമയം നൽകിയിട്ടുണ്ട്. വിശദീകരണം നൽകുമെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ കേസ് പൂർണ്ണമായും തള്ളുമെന്നുമാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിന്റെ അഴിമതിക്കേസിലും സമാനമായി ജഡ്ജി വിശദീകരണം തേടിയെങ്കിലും ഒടുവിൽ കേസ് തള്ളുകയായിരുന്നു.
ജൂൺ 24, 2026-ൽ അദാനി ഗ്രൂപ്പ് കോടതിക്ക് നൽകിയ കത്തിൽ യുഎസ് സർക്കാരിന്റെ കേസ് അങ്ങേയറ്റം ദുർബലമാണെന്ന് വ്യക്തമാക്കുന്ന നിരവധി കാരണങ്ങൾ കോടതി ചൂണ്ടിക്കാട്ടിയുണ്ട്. ഈ ഇടപാടുകളെല്ലാം യുഎസിന് പുറത്തുള്ള സ്ഥാപനങ്ങളും ബാങ്കുകളും തമ്മിൽ നടന്നതാണ്. ഇവയുടെ രേഖകൾ തയ്യാറാക്കിയതും അംഗീകരിച്ചതും യുഎസിന് പുറത്താണ്. കൂടാതെ ഈ ബോണ്ടുകൾ ഇംഗ്ലീഷ് നിയമത്തിന് കീഴിൽ വരുന്നതായതിനാൽ യുഎസ് സെക്യൂരിറ്റീസ് നിയമ പരിധിയിൽ വരില്ല.
ഇന്ത്യൻ റെഗുലേറ്ററി ഉദ്യോഗസ്ഥരുടെ വിദഗ്ദ്ധ റിപ്പോർട്ട് പ്രകാരം, ആരോപിക്കപ്പെടുന്ന പണമിടപാടുകൾ കൈക്കൂലിയല്ല. മറിച്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈദ്യുതി കമ്പനികളെ സോളാർ കരാറുകളിൽ ഒപ്പിടാൻ പ്രേരിപ്പിക്കുന്നതിനായി അദാനി ഗ്രീൻ നിയമപരമായി നൽകിയ വിലക്കിഴിവുകൾമാത്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

