
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അപകീർത്തികരമായ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ പ്രമുഖ ടെക് കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി. ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾക്ക് ഈ ഉത്തരവ് ബാധകമാണ്.
നേരത്തെ ഗംഭീർ തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ദുരുപയോഗം ചെയ്ത് ഡീപ്പ്‌ഫേക്ക് വീഡിയോ ഉൾപ്പെടെയുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഈ ഉള്ളടക്കങ്ങൾ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കപ്പെടുന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
Also read: മൂന്നാം തവണയും ലോകകപ്പ് മിസ് ആകുമോ? നിർണായക പോരാട്ടത്തിന് ഒരുങ്ങി ഇറ്റലി!
കേസിന്റെ പരിഗണനയ്ക്കിടെ ഇത്തരം ലിങ്കുകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യണമെന്നും, ഇതിന് ഉത്തരവാദികളായവരുടെ വിവരങ്ങൾ ബന്ധപ്പെട്ട കമ്പനികൾ കൈമാറണമെന്നും കോടതി നിർദേശിച്ചു. സമാനമായ ഉള്ളടക്കങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും ലോകസഭ അംഗവുമായിരുന്ന ഗംഭീറിന്റെ കീഴിൽ ഇന്ത്യ ടി 20 ലോക കപ്പ് , ചാമ്പ്യൻസ് ട്രോഫി ഏഷ്യ കപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

