ഇന്നും സംസാരിക്കില്ല! ഗംഭീർ ഇപ്പോഴും കോപത്തിലെന്ന് മുൻ ഇന്ത്യൻ സെലക്ടർ

തന്നെ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയത്തിന്റെ വിരോധം ഇന്നും തന്നോട് ഗൗതം ഗംഭീർ മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് മുൻ സെലക്ടർ സന്ദീപ് പാട്ടീൽ. ടീമിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ഗംഭീർ ഇന്നും തന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പട്ടീൽ വെളിപ്പെടുത്തി.

പാട്ടീൽ നേതൃത്വം നൽകിയ സെലക്ഷൻ കമ്മിറ്റിയാണ് 2013ൽ ഗംഭീറിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഗംഭീർ മുമ്പ് തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നും എന്നാൽ പുറത്താകലിന് ശേഷം പലതവണ ഒരേ വേദിയിൽ എത്തിയിട്ടുണ്ടെങ്കിലും ഗംഭീർ തന്നെ നോക്കിയതുപോലും ഇല്ലെന്നും പട്ടീൽ വ്യക്തമാക്കി. “ഞാൻ ‘ഹലോ’ പറഞ്ഞാലും പ്രതികരണമില്ല,” എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

Also Read: ലോകകപ്പിനിടെ അക്സറിനെ ഒഴിവാക്കി… പിന്നാലെ മാപ്പ് പറഞ്ഞതായി വെളിപ്പെടുത്തി സൂര്യകുമാർ

2007ലെ ടി 20 ലോകകപ്പ് വിജയത്തിലും 2011ലെ ഏകദിന ലോകകപ്പ് വിജയത്തിലും നിർണായക പങ്കു വഹിച്ച ഗംഭീർ ഇരു ടൂര്ണമെന്റുകളുടെയും ഫൈനലിൽ ഇന്ത്യയുടെ ടോപ് സ്കോർ ആയിരുന്നു, .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News