നെതന്യാഹുവിൻ്റെ ചോരക്കൊതി: ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു

GAZA

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതിനായിരം കടന്നു. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 50,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായും വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയിലടക്കം ആക്രമണം വീണ്ടും ശക്തമായതോടെ മരണ സംഖ്യ വീണ്ടും കുത്തനെ ഉയരുമെന്നും ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

50,021 മരണമാണ് ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 41 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയും പറയുന്നത്. എന്നാൽ . യഥാർത്ഥ എണ്ണം വളരെ കൂടുതലായിരിക്കാം, കാരണം ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ALSO READ: ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടൂടെ! റഫായില്‍ നിന്നും ഉടൻ ഒ‍ഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍

അതേസമയം ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ ഞായറാ‍ഴ്ച കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരുടേയും മരണം ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് സലായ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രക്തം വിമോചനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ഇന്ധനമായി നിലനില്‍ക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും പലസ്തീന്‍ റെസിസ്റ്റൻസ് ഓര്‍ഗനൈസേഷൻ്റെ വക്താവുമായിരുന്നു. 2006 മുതല്‍ 2018 വരെ പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു സലാ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News