ചോരകണ്ട് അറപ്പുതീരാത്തവര്‍! ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 54,000ലധികം പേര്‍

GAZA

2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അൻപത്തിനാലായിരം കടന്നു. ഇതുവരെ  54,056 പലസ്തീനികൾ ഇസ്രയേലിൻ്റെ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ 169 പേർക്ക് പരുക്ക് പറ്റിയതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. ഇതോടെ ആക്രമണത്തില്‍ പരുക്ക് പറ്റിവരുടെ എണ്ണം 123,129 ആയിട്ടുണ്ട്.

ALSO READ: ക്ലാസ് കട്ടുചെയ്താല്‍ വിസയും കട്ട്; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക

കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരങ്ങള്‍ മുൻപേ തന്നെ പുറത്ത് വന്നിരുന്നു. ഇതില്‍ ചുരുക്കം ചിലരെ മാത്രമാണ് നാളിതുവരെയായി കണ്ടെത്താ‍ൻ ക‍ഴിഞ്ഞത്. അതിനാല്‍ തന്നെ കാണാതായവരടക്കമുള്ളവരെ മരിച്ചവരുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ മരണസംഖ്യ 60,000 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് ആളുകൾ മരിച്ചതായി കണക്കാക്കിക്കൊണ്ട് ഗാസയില്‍ ഇതുവരെ 61,700 ൽ കൂടുതല്‍ പേര്‍ മരിച്ചതായാണ് ഗവൺമെന്റ് മീഡിയ ഓഫീസ് വിവരം പങ്കുവെക്കുന്നത്.

മാർച്ച് 18നാണ് ഇസ്രയേൽ സൈന്യം ഗാസ മുനമ്പിൽ ആക്രമണം പുനരാരംഭിച്ചത്. അതിനുശേഷം നടന്ന ആക്രമണത്തില്‍ 3,822 പേർ കൊല്ലപ്പെടുകയും 11,000 ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗാസയ്ക്കുമേലുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ നവംബറിൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗാസ മുനമ്പിലെ കൂട്ടക്കുരുതിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും വംശഹത്യ കേസ് ഇസ്രയേൽ നേരിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News