ഗാസയില്‍ നിന്നും ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍.. ഭീഷണിയുമായി ട്രംപ്!

ഗാസയില്‍ നിന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ സമയപരിധി നിശ്ചയിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റൊരു മുന്നറിയിപ്പ് കൂടി നല്‍കിയിരിക്കുകയാണ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്.

ALSO READ: ‘ബ്ലൂ എക്കോണമിയിൽ എതിർപ്പ് അറിയിച്ചു’; കേന്ദ്ര നിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാനായില്ലെന്നും മന്ത്രി സജി ചെറിയാൻ

കഴിഞ്ഞ മാസം 19ന് നിലവില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറാന്‍ കഴിയില്ലെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. ഇതോടെയാണ് യുഎസ് ഇടപെടല്‍. ഹമാസിന്റെ നീക്കം ഭയാനകമെന്ന് അഭിപ്രായപ്പെട്ട ട്രംപ് വെടിനിര്‍ത്തലിന് ശേഷം എന്താണ് ചെയ്യേണ്ടതെന്ന് ഇസ്രയേല്‍ തീരുമാനിക്കട്ടെയെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

ALSO READ: ‘കേന്ദ്രത്തിൻ്റെ ആഴക്കടൽ ഖനന നയം മത്സ്യത്തൊഴിലാളികളെ ബാധിക്കും’; ഇത് അനുവദിക്കില്ല, സംയുക്ത പ്രക്ഷോഭം നടത്തുമെന്നും മന്ത്രി സജി ചെറിയാൻ

ശേഷിക്കുന്ന ബന്ദികളെയും തിരികെ വേണമെന്നും എന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം. അതേസമയം എന്നെ സംബന്ധിച്ച് ശനിയാഴ്ച രാത്രി 12 മണിക്ക് ബന്ദികളെല്ലാം ഇവിടെ ഇല്ലെങ്കില്‍ നരകം സൃഷ്ടിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ് സ്വരം. ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അവശേഷിക്കുന്ന ഗാസ ഇടിച്ചുനിരത്തും ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക മനോഹരമായി അത് പുനര്‍നിര്‍മിക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്നാണ് ട്രംപ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News