ഗാസയിലെ ആശുപത്രിയിൽ ബോംബാക്രമണം; 40 മരണം

ഇസ്രയേൽ സൈന്യം മധ്യ ഗാസയിലെ അൽ അഖ്‌സ ആശുപത്രിയിലേക്ക്‌ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ആക്രമണത്തിലാണ് 40 മരണം. പൊതുജനങ്ങൾക്ക്‌ സുരക്ഷിത ഇടമായി കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ച മേഖലയിലാണ് ആക്രമണം നടന്നത്.

ALSO READ: ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ

ഇസ്രയേൽ തുടരുന്ന വംശഹത്യ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന്‌ ഗാസ ഭരണ നേതൃത്വം ആവശ്യപ്പെട്ടു. 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 147 പേർ കൊല്ലപ്പെട്ടു.

ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും തെളിവ്‌ സമർപ്പിക്കാമെന്ന്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതി പറഞ്ഞു. ഇതിനായി വെബ്‌സൈറ്റ്‌ തുറന്നു. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസുമായും കൂടിക്കാഴ്ച നടത്തി. യുദ്ധാനന്തരം പലസ്തീൻകാർ തന്നെ ഗാസ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാകണമെന്ന നിലപാടും ആവർത്തിച്ചു.

ALSO READ: ഗൂഗിളിനി കൂടുതൽ സുരക്ഷിതമാകും; സെക്യൂരിറ്റി ഫീച്ചറുകളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News