
ഇസ്രയേല്‍ തടവില്‍ നിന്ന് മോചിപ്പിച്ചവരുമായുള്ള പുനഃസമാഗമം പലസ്തീനികള്‍ ആഘോഷമാക്കി. അതേസമയം, ഗാസയില്‍ തടവിലുള്ള മൂന്ന് ഇസ്രയേലുകാരെ നാളെ മോചിപ്പിക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഒഫര്‍ കാല്‍ദെറോണ്‍, കീത് സീഗല്‍, യാര്‍ദെന്‍ ബിബാസ് എന്നിവരെയാണ് നാളെ ഹമാസ് മോചിപ്പിക്കുക. അതിനിടെ, നിലവിലെ വെടിനിര്‍ത്തല്‍ അട്ടിമറിക്കരുതെന്ന് ബന്ദികളുടെ കുടുംബം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 110 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചത് ആഘോഷിച്ചതിന് അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ 12 പലസ്തീനികളെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഗാസയുടെ തീരത്ത് മുനമ്പിന്റെ മധ്യഭാഗത്തുള്ള നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിന് സമീപം ഇസ്രായേലി സൈന്യം ഒരു മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ രണ്ട് പേരെ കൂടി ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം തമ്മുന്‍ പട്ടണത്തില്‍ ഇസ്രയേലി വ്യോമാക്രമണത്തില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേലി നിരോധനം ആരംഭിച്ചിട്ടും അധിനിവേശ കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് യുഎന്നിന്റെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഏജന്‍സി (UNRWA) അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here