ഈദ് ദിനത്തിലും ഗാസയിൽ കൂട്ടക്കുരുതി: കൊല്ലപ്പെട്ടത് 64 പേർ

gaza

ചെറിയ പെരുന്നാൾ ദിനത്തിലും ശവപ്പറമ്പായി ഗാസ. ഈദ് ദിനത്തിൽ ഇസ്രയേൽ ആക്രമണത്തിൽ 64 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ അധികവും കുട്ടികളാണ്. പെരുന്നാൾ ആഘോഷിക്കാൻ പുത്തനുടുപ്പ് അണിഞ്ഞ് നിന്ന കുട്ടികൾക്കിടയിലേക്കാണ് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്.

ഈദ് ദിനത്തിൽ സാധാരണക്കാരെയും കുട്ടികളെയും ഉൾപ്പെടെ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ അപലപിച്ച് ഹമാസ് രംഗത്ത് വന്നു. ഇസ്രയേലിന്റെ “ഫാസിസത്തെയും അതിന്റെ മാനുഷികമോ ധാർമ്മികമോ ആയ മൂല്യങ്ങളുടെ നിഷേധത്തെയും” ഇത് വെളിപ്പെടുത്തുന്നുവെന്ന് ഹമാസ് പറഞ്ഞു.

അതിനിടെ കഴിഞ്ഞ ആഴ്ച ഗാസയിൽ നിന്നും കാണാതായ പലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റിയുടെ ജീവനക്കാരായ എട്ട് പേരുടെ മൃതദേഹം കണ്ടെത്തി. അറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. കൊലപാതകം യുദ്ധക്കുറ്റമാണെന്ന് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി കുറ്റപ്പെടുത്തി.

ഗാസയിലെ മെഡിക്കൽ ജീവനക്കാരുടെ കൊലപാതകത്തിൽ അന്വേഷണം വേണമെന്ന് യുഎസ് മുസ്ലീം സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് പാരാമെഡിക്കുകളും ഒരു യുഎൻ സ്റ്റാഫ് അംഗവും ഉൾപ്പെടെ ഗാസയിലെ 15 അടിയന്തര ജീവനക്കാരുടെ “കൂട്ടക്കൊല” അന്വേഷിക്കണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (സിഎഐആർ) ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

(ചിത്രം കടപ്പാട്: അൽ ജസീറ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News