ദുബായ് എമിറേറ്റിലെ വിസ സേവനങ്ങൾ; റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

GDRFA

ദുബായ് എമിറേറ്റിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു . റമദാൻ മാസത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത്, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.

അൽ ജഫിലിയയിലെ പ്രധാന ആസ്ഥാനത്തും അൽ മനാറ, അൽ ത്വവാർ സെന്ററുകളിലും, ദുബൈ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ജി.ഡി.ആർ.എഫ്.എയുടെ ബാഹ്യ കേന്ദ്രങ്ങളിലും ഈ കാലയളവിൽ ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകും.

Also Read: പ്രവാസ ലോകത്തെ  വാണിജ്യ- വ്യവസായ രംഗത്തെ പ്രതിഭകളെ അവാർഡുകൾ നൽകി ആദരിച്ച്  കൈരളി ടിവി 

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും, തുടർന്ന് ഉച്ചക്ക് 2:00 മുതൽ വൈകുന്നേരം 5:00 വരെയും സേവന ഓഫീസുകൾ പ്രവർത്തിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.

ഇതിനിടയിൽ, ദുബൈ എയർപോർട്ടിലെ (ടെർമിനൽ 3) കസ്റ്റമർ ഹാപ്പിനെസ് സെന്ററിൽ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും. സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും സേവനങ്ങൾ തുടർച്ചയായി ലഭ്യമാകുമെന്നും ജി.ഡി.ആർ.എഫ്.എ അറിയിച്ചു . അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെന്റർ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 7:00 മുതൽ വൈകുന്നേരം 5:00 വരെ പ്രവർത്തിക്കുന്നതായിരിക്കും.

Also Read: ദുബായ്: റമദാൻ മാസത്തിലെ പാർ‍ക്കിങ് സമയമാറ്റങ്ങളും ടോൾ നിരക്കും പ്രഖ്യാപിച്ച് ദുബായ് ആർടിഎ

റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുന്നതിനായി ജി.ഡി.ആർ.എഫ്.എ തയ്യാറായിരിക്കുമെന്ന് ഉറപ്പുനൽകി. ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ടോൾ ഫ്രീ നമ്പറായ 8005111 വഴി അമേർ കോൾ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിലൂടെ ദുബായ് സർക്കാരിന്റെ മികവ് ഉറപ്പാക്കുകയും, എല്ലാ ഇടപാടുകളും സുഗമമായി നടത്തുകയും ചെയ്യുന്നതിന് ഡയറക്ടറേറ്റ് സന്നദ്ധത പ്രകടിപ്പിച്ചു. രാജ്യത്തെ ഭരണാധികാരികൾക്കും പൗരന്മാർക്കും താമസക്കാർക്കും ജി.ഡി.ആർ.എഫ്.എ റമദാൻ ആശംസകൾ നേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News