
ജെൻസിക്കാലത്തിലേക്ക് ലോകം മാറുന്നതിനൊപ്പം സോഷ്യൽ ലോകത്ത് ഇക്കാലമത്രയും ഉപയോഗിച്ചിരുന്ന വാക്കുകളിലും ഏതാണ്ടൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കിയിരിക്കുന്നത് ആൽമണ്ട് മോംമും ബട്ടർ മോംമുമാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ ഏറെ വിമർശനം നേരിടുന്ന വിഭാഗമാണ് ആൽമണ്ട് മോം. ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആശങ്കയാണ് ഇവരിൽ കണ്ടുവരുന്ന പ്രത്യേകത. ഭാരം കുറയ്ക്കുന്നതിലും ഡയറ്റ് പാലിക്കുന്നതിലും ഇവർ ശ്രദ്ധ നൽകുന്നുണ്ട്. വിശക്കുന്നുവെന്ന് പറയുമ്പോൾ രണ്ട് ബദാം ചവച്ചു കഴിയ്ക്കൂവെന്ന് പറയുന്നതിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞ് വന്നത്. ഇത് കുട്ടികളിൽ ഭക്ഷണത്തോടുള്ള അമിതമായ പേടിയുണ്ടാക്കാനും എപ്പോഴും മെലിഞ്ഞിരിക്കണമെന്ന തെറ്റിദ്ധാരണയുണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.
ALSO READ: പെർഫ്യൂമിന്റെ സുഗന്ധം പെട്ടെന്ന് അങ്ങ് പോകുന്നോ ? ദിവസം മുഴുവൻ നിലനിൽക്കാൻ ഇതാ ചില ടിപ്പുകൾ
ആൽമണ്ട് മോം എന്ന സങ്കൽപ്പത്തിന് നേരെ വിപരീതമായ നിൽക്കുന്ന സങ്കൽപ്പമാണ് ബട്ടർ മോം. ഭക്ഷണം ആസ്വദിച്ച് കഴിക്കണമെന്ന പക്ഷക്കാരാണിവർ. വെണ്ണയോ നെയ്യോ ഒക്കെ ചേർത്ത് രുചികരമായ ഭക്ഷണം കുട്ടികൾക്ക് കൊടുക്കുന്നത് ഇവരെയും സംതൃപ്തരാക്കുന്നു. കുട്ടികളിൽ ഭക്ഷണവുമായി ഒരു ആരോഗ്യകരമായ ബന്ധമുണ്ടാക്കിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. കലോറിയേക്കാൾ ഭക്ഷണത്തിന്റെ രുചിയ്ക്കും പോഷക ഗുണങ്ങൾക്കുമാണ് ഇവർ പ്രാധാന്യം നൽകുന്നത്.
ആൽമണ്ട് മോം’ എന്നത് ഒരു നെഗറ്റീവ് ലേബലായാണ് പലപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ ‘ബട്ടർ മോം’ എന്നത് ഭക്ഷണത്തെ നിയന്ത്രിക്കാതെ സ്നേഹത്തോടെയും മിതത്വത്തോടെയും കാണുന്ന ഒരു പുതിയ രീതിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

