ഓസ്കാർ ജേതാവ് ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ; വീടിനുള്ളിൽ നായയുടെ മൃതദേഹവും

ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്വയും (63) വീടിനുള്ളിൽ മരിച്ച നിലയിൽ. ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിൽ ആണ് ഇരുവരെയും അവരുടെ നായയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ അദ്ദേഹത്തിന് രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ബാഫ്തകൾ, നാല് ഗോൾഡൻ ഗ്ലോബുകൾ, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ ലഭിച്ചു.

1971-ൽ വില്യം ഫ്രീഡ്കിന്റെ ത്രില്ലർ ചിത്രമായ ദി ഫ്രഞ്ച് കണക്ഷനിലെ ജിമ്മി “പോപ്പേ” ഡോയൽ എന്ന കഥാപാത്രത്തിന് ഹാക്ക്മാൻ മികച്ച നടനുള്ള ഓസ്കാർ നേടി, 1992-ൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ വെസ്റ്റേൺ ചിത്രമായ അൺഫോർഗിവനിൽ ലിറ്റിൽ ബിൽ ഡാഗെറ്റിനെ അവതരിപ്പിച്ചതിന് മികച്ച സഹനടനുള്ള മറ്റൊരു ഓസ്കാർ നേടി.

ALSO READ; വിവാദ പരാമർശം നടത്തിയതിന് പ്രമുഖ തെലുഗ് നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ

1967-ൽ പുറത്തിറങ്ങിയ ബോണി ആൻഡ് ക്ലൈഡ് എന്ന ചിത്രത്തിലെ ബക്ക് ബാരോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും 1970-കളിൽ പുറത്തിറങ്ങിയ ഐ നെവർ സാങ് ഫോർ മൈ ഫാദർ എന്ന ചിത്രത്തിലെ ഏജന്റിന്റെ വേഷവും മിസിസിപ്പി ബേണിംഗിൽ (1988) ആയിരുന്നു അദ്ദേഹത്തിന്റെ മറ്റ് ഓസ്കാർ നോമിനേഷൻ നേടിയ വേഷങ്ങൾ.

റൺഅവേ ജൂറി, ദി കൺവേർഷൻ എന്നീ ഹിറ്റ് സിനിമകളിലും വെസ് ആൻഡേഴ്‌സന്റെ ദി റോയൽ ടെനൻബോംസിലും അദ്ദേഹം അഭിനയിച്ചു. 2004 ൽ വെൽക്കം ടു മൂസ്പോർട്ടിൽ മൺറോ കോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അദ്ദേഹം അവസാനമായി വലിയ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News