കേരളത്തിലെ നേതാക്കൾ സിപിഐ കേന്ദ്ര യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന ആരോപണം തള്ളി ജനറൽ സെക്രട്ടറി ഡി രാജ

d raja

സിപിഐ കേന്ദ്ര നേതൃയോഗങ്ങളിൽ കേരളത്തിലെ നേതാക്കൾ ഭൂരിഭാഗവും പങ്കെടുക്കുന്നില്ലെന്ന ആരോപണം തള്ളിക്കളഞ്ഞ് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി സെക്രട്ടറിമാർ ഉൾപ്പടെ മിക്ക നേതാക്കളും യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ചില നേതാക്കൾക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് പ്രാദേശിക തിരക്കുകൾ കാരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്ലാതെ ഇത് പ്രതിഷേധം കാരണമല്ല നേതാക്കൾ പങ്കെടുക്കാത്തത് എന്നതും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതൃ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം എൽഡിഎഫ് എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മൂന്നാം മുന്നണി രൂപീകരണ സാധ്യതകളെ കുറിച്ച് സംസാരിക്കവെ ബിജെപിക്കെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കേണ്ടത് പ്രധാനമാണെന്ന് ഡി. രാജ പറഞ്ഞു. അത്തരം നീക്കങ്ങൾ ഉണ്ടായാൽ പാർട്ടി അതിനെ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: അന്യായമായ സ്ഥലം മാറ്റങ്ങൾക്കെതിരെ എൻ ജി ഒ യൂണിയൻ പ്രതിഷേധം

ഇന്ത്യ സഖ്യത്തിൽ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നു സമ്മതിച്ച അദ്ദേഹം തമിഴ്നാട്ടിൽ കോൺഗ്രസ് മറ്റ് കക്ഷികളുമായി കൂടുതൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News