
ചില കോടതികള്‍ അന്യായവിധികള്‍ പുറപ്പെടുവിക്കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാധ്യമപ്രീതിക്കോ ജനപ്രീതിക്കോ ആകാം ഇത്തരം വിധികള്‍, ചിലപ്പോഴത് ജുഡീഷ്യല്‍ ആക്റ്റിവിസമെന്ന പ്രതിഭാസമാകാമെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
പീലാത്തോസിനെ പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര്‍ ശ്രമിക്കുന്നുവെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറയുന്നത്. പീലാത്തോസിന് വിധികള്‍ എഴുതി നല്‍കിയത് ജനങ്ങളോ സീസറോ ആകാമെന്നും ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാര്‍ക്ക് വിധികള്‍ എഴുതി നല്‍കുന്നുവെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here