പരിക്കേറ്റ ഡേവിഡ് പെയ്‌നിനു പകരം ജെറാൾഡ് കോറ്റ്സി ഹൈദരാബാദ് ടീമിൽ

Gerald Coetzee

പരിക്കേറ്റ ഇംഗ്ലീഷ് പേസർ ഡേവിഡ് പെയ്‌നിനു പകരം ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോറ്റ്സിയെ ടീമിൽ ഉൾപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ രണ്ടു മത്സരങ്ങളിൽ ഓറഞ്ചു കുപ്പായക്കാർക്കു വേണ്ടി പന്തെറിഞ്ഞ പെയ്ൻ കണങ്കാലിനേറ്റ പരിക്കാണ് വിനയായത്.

ഐപിഎല്ലിൽ മുമ്പ് മുംബൈ, ഗുജറാത്ത് ഫ്രാൻഞ്ചൈസികൾക്കു വേണ്ടി കളിച്ചിട്ടുള്ള കോറ്റ്സി പക്ഷെ ഇത്തവണ നടന്ന ലേലത്തിൽ വിറ്റുപോയിരുന്നില്ല. കഴിഞ്ഞ ടി 20 ലോകകപ്പിൽ ദക്ഷിണാഫിക്കൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ ഉള്ള അവസരം ലഭിച്ചില്ല. എന്നാൽ , പിന്നാലെ നടന്ന ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളിലും അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചു.

Also Read: ഇനി ഫുട്ബോൾ ക്ലബ് ‘മുതലാളി’! മെസി വാങ്ങിയ ആ ടീമിനെ അറിയണ്ടേ ?

രണ്ടു കോടി രൂപയ്ക്കാണ് 25കാരൻ ഹൈദരാബാദ് ടീമിന്റെ ഭാഗമാകുന്നത്. കോറ്റ്സിയെ കൂടാതെ നായകൻ പാറ്റ് കമ്മിൻസും ടീമിൽ തിരികെയെത്തിയിട്ടുണ്ട്. ടീമിനൊപ്പം ചേർന്ന ഓസ്‌ട്രേലിയൻ പേസർ രാജസ്ഥാനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ടീമിനായി ഇറങ്ങും, എന്നാൽ ഇന്ന് നടക്കുന്ന ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News