ടാക്സി ഡ്രൈവറോട് മണിമണിയായി മലയാളം സംസാരിച്ച് ജർമൻകാരി ക്ലാര; സോഷ്യൽ മീഡിയക്ക് ഞെട്ടൽ

german-malayalam

അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലെത്തിയ ജര്‍മന്‍ വിനോദസഞ്ചാരി ഊബര്‍ ഡ്രൈവറുമായി തനി മലയാളം പറയുന്ന വീഡിയോ വൈറലായി. ബുക്ക് ചെയ്ത് ഡ്രൈവർ ഫോണിൽ വിളിച്ചപ്പോഴും ഇവർ മലയാളമായിരുന്നു സംസാരിച്ചത്. എന്നാൽ, വിദേശത്ത് ജനിച്ചവളർന്ന ഏതെങ്കിലും മലയാളിയാകുമെന്നാണ് ഡ്രൈവർ കരുതിയത്. ജർമൻകാരി തന്നെയാണ് വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ജര്‍മന്‍ വനിതയായ ക്ലാരയാണ് ഈ ‘മലയാളി’. ഊബര്‍ ഡ്രൈവര്‍മാരോട് മലയാളത്തില്‍ സംസാരിക്കുമ്പോൾ അവരിൽ കൗതുകം ജനിപ്പിക്കാറുണ്ടെന്നും അതിനാലാണ് സംഭാഷണം ചിത്രീകരിച്ചതെന്നുമുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മലയാളത്തിലെ തന്റെ കഴിവ് ആളുകളെ അത്ഭുതപ്പെടുത്തുന്നത് ഇതാദ്യമല്ലെന്നും അവര്‍ കുറിച്ചു.

Read Also: ‘ഗ്രേറ്റ് എക്‌സ്പീരിയന്‍സ്, 3500 അടി ഉയരത്തിലാണ്’; വാഗമണ്ണില്‍ പാരാഗ്ലൈഡിങ് ചെയ്ത് മന്ത്രി റിയാസ്

മലയാളം സംസാരിക്കുന്ന വിദേശിയെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാണ് ക്ലാര സംഭാഷണം ആരംഭിക്കുന്നത്. ഇല്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ജർമനിയിൽ മാസ്റ്റേഴ്സ് ചെയ്യുന്ന മലയാളി സുഹൃത്തുക്കൾ ഉണ്ടെന്നും അങ്ങനെയാണ് മലയാളം പഠിക്കാൻ ആരംഭിച്ചതെന്നും ക്ലാര പറഞ്ഞു. പി ഡി എഫ് ഉപയോഗിച്ചാണ് ഗ്രാമറും മറ്റും പഠിച്ചത്. തുടർന്ന് തന്റെ ഭാര്യയോട് സംസാരിക്കാമോയെന്ന് ക്ലാരയോട് ഡ്രൈവർ ചോദിക്കുന്നതും കേൾക്കാം. വീഡിയോ താഴെ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News