
ലോകകപ്പിലെ ജർമനിയുടെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന്റെ പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ രാജിവച്ചു. 2028ലെ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് വരെ കരാറുണ്ടായിരുന്ന നാഗൽസ്മാൻ ലോകകപ്പിൽ പ്രീക്വാർട്ടർ യോഗ്യത നേടാതെ ടീം പുറത്തയതിനെ തുടർന്നാണ് സ്ഥാനം ഒഴിഞ്ഞത്.
നാഗൽസ്മാന് പകരം മുൻ ലിവർപൂൾ മാനേജർ ആയിരുന്ന ജർഗൻ ക്ലോപ്പ് ജർമൻ ടീമിന്റെ ചൗമത്താൽ ഏറ്റെടുക്കും എന്നും റിപ്പോർട്ടുകളുണ്ട്. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും നേടിക്കൊടുത്ത ക്ലോപ്പ് നിലവിൽ റെഡ് ബുള്ളിന്റെ ആഗോള ഫുട്‌ബോൾ മേധാവി കൂടിയാണ്.
Also Read:നെയ്മർ മുഴുവൻ സമയവും കളത്തിലിറങ്ങാൻ സജ്ജൻ എന്ന് ബ്രസീൽ പരിശീലകൻ കാർലോ അൻസലോട്ടി
38-കാരനായ ക്ളോപ്പിന്റെ കീഴിൽ മുൻ ചാമ്പ്യന്മാരായ ജർമനി 2014 നു ശേഷം ആദ്യമായി ലോകകപ്പിന്റെ നോക്ക് ഔട്ട് ഘട്ടത്തിൽ എത്തിയെങ്കിലും റൗണ്ട് ഓഫ് 32 ഇൽ പരാഗ്വേയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ട് മടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലും ടീമിന്റെ പ്രകടനം അത്ര തൃപ്തികരം ആയിരുന്നില്ല. കുറസാവോയോടും ഐവറി കോസ്റ്റിനോടും വിജയിച്ച അവർ പക്ഷെ ഇക്വഡോറിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.
German manager Julian Nagelsmann resigns; Klopp likely to replace him
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

