
ജർമ്മനിയിലെ മാൻഹൈം നഗരത്തിൽ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി. അപകടത്തിൽ രണ്ടു കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ അടുത്തുള്ള സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിൽ നിന്നുള്ള 40 വയസ്സുള്ള ഒരു ജർമ്മൻകാരനെ കസ്റ്റഡിയിലെടുത്തതായിട്ടാണ് റിപ്പോർട്ട്.
ഭീകരാക്രമണമാണെന്നാണു നിഗമനം. മാൻഹെയ്മിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ പ്ലാൻകെനിൽ ആൾക്കൂട്ടത്തിനുനേരെ കറുത്ത എസ്‌യുവി പാഞ്ഞുകയറുകയായിരുന്നു. കനത്ത ആയുധങ്ങളുമായി പോലീസ് പ്രദേശം വളഞ്ഞിരിക്കുന്നതായും പോലീസ് ഹെലികോപ്റ്ററുകൾ ആകാശത്ത് കാണുന്നതായും എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ജർമ്മനിയിൽ സമീപ മാസങ്ങളിൽ നടന്ന നിരവധി അക്രമങ്ങളിൽ കാറുകൾ മാരകായുധങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചുകയറ്റിയുള്ള ആക്രമണം നടക്കുന്നത്.
മ്യൂണിക്കിൽ ഫെബ്രുവരി 13നുണ്ടായ സമാന ആക്രമണത്തിൽ 37കാരിയും രണ്ടുവയസ്സുള്ള അവരുടെ കുഞ്ഞും മരിക്കുകയും മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബവേറിയൻ സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തൊഴിലാളികളുടെ റാലിക്കിടയിലേക്കാണ് അന്ന് കാർ ഇടിച്ചുകയറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ അഫ്ഗാനിസ്ഥാൻ അഭയാർഥിയെ അറസ്റ്റു ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

