ജർമനിയിൽ നഴ്‌സ്‌ ആവണോ ? നോർക്ക വഴി അപേക്ഷിക്കാം

nurse-job-opportunity-idukki-ayurveda-nurse

ജർമനിയിൽ 100 നഴ്സിങ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷിക്കാം. ജർമനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമാന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഎസ്‍സി നഴ്‌സിങ് / പോസ്റ്റ്‌ ബേസിക് ബിഎസ്‍സി നഴ്‌സിങ് അല്ലെങ്കിൽ ജനറൽ നഴ്‌സിംഗ് (GNM) ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. ജനറൽ നഴ്‌സിംഗ് കഴിഞ്ഞവർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 2026 മെയ് 31-ന് 36 വയസ് കവിയരുത്. അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ അറിഞ്ഞിരിക്കണമെന്നു നിർബന്ധമില്ല. മാത്രമല്ല നിലവിൽ ബി1 അല്ലെങ്കിൽ ബി2 യോഗ്യത (ഫുൾ മോഡ്യൂൾ) നേടിയവർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. www.norkaroots.kerala.gov.in അല്ലെങ്കിൽ www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. മാർച്ച് 28 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി.

ALSO READ: ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു

അഭിമുഖങ്ങളിൽ നിന്നും തിരഞ്ഞടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ ബി 2 ലെവൽ വരെ സൗജന്യ പരിശീലനം ലഭിക്കും. എറണാകുളം സെന്ററിൽ ആയിരിക്കും പരിശീലനം.ഈ കാലയളവിൽ താമസം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. വിസ പ്രോസസിങ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 2770536, 2770540, 2770544 എന്നീ നമ്പറുകളിലോനോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News