‘ഭൂതകാലമേ വിട, ഇനി നടക്കപ്പോറത് യുദ്ധം’, വിരമിച്ച ടോണി ക്രൂസ് വരെ ടീമിൽ, യൂറോകപ്പിൽ ജയിച്ചു തുടങ്ങാൻ ജർമ്മനി, കിടിലൻ സ്ക്വാഡുമായി സ്കോട്ട്‍ലൻഡ്

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ലോകകപ്പിലെ തോൽവിയുടെ ഭൂതകാലം മറക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നത്. ആതിഥേയരായ ടീമിന് എതിരാളികളായി വരുന്നതാകട്ടെ സ്കോട്ട്‍ലൻഡും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30നാണ് മത്സരം നടക്കുന്നത്. 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ജർമ്മനിക്ക് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നത് കൂടിയാണ് ലക്ഷ്യം.

ALSO READ: ‘ബാത്റൂമിൽ കിടന്നുറങ്ങുന്ന യാത്രക്കാർ, വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന വാഷ് ബേസിൻ’, ദുരിതം പിടിച്ച ട്രെയിൻ യാത്ര; ഇതാണോ ഇന്ത്യൻ റെയിൽവേ?: വീഡിയോ

നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ച മിഡ്ഫീൽഡ് പ്ലയർ ടോണി ക്രൂസിനെയടക്കം തിരിച്ചുവിളിച്ചാണ് ഇക്കുറി ജർമ്മനി മത്സരത്തിനിറങ്ങുന്നത്. ബാഴ്സലോണയുടെ ഇൽകായ് ഗുണ്ടോഗൻ, ബയേൺ മ്യൂണിക് താരങ്ങളായ ജമാൽ മുസിയാല, ലിറോയ് സാനെ, ബയേർ ലെവർകുസന്റെ ഫ്ലോറിയൻ വിർട്സ് എന്നിവരെല്ലാം ടീമിന്റെ തുറുപ്പ് ചീട്ടാണ്.

ALSO READ: യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇനി പോരാട്ടക്കാലം; യൂറോ കപ്പിന് ഇന്ന് കിക്ക് ഓഫ്

അതേസമയം, ലിവർപൂൾ ഡിഫൻഡർ കൂടിയായ ആൻഡി റോബർട്ട്‌സൺ എന്ന നായകനിലാണ് സ്കോട്ട്ലാൻഡ് പ്രതീക്ഷ വെക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ സ്‌ട്രൈക്കർ ലിൻഡൺ ഡൈക്‌സ് പുറത്തായത് സ്കോട്ട്ലാന്ഡിന് തിരിച്ചടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News