സാം സി എസ് മെലഡി എഫക്റ്റ്; ഉണ്ണി മുകുന്ദന്‍ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യിലെ ആദ്യ ഗാനം ‘മനമേ ആലോലം..’ ട്രെന്‍ഡിങ്ങില്‍

get-set-baby-movie-unni-mukundan

പാന്‍ ഇന്ത്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യിലെ ആദ്യ വീഡിയോ ഗാനം ട്രെന്‍ഡിങ്ങില്‍. ‘മനമേ ആലോലം’ എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തി ശ്രീ ഗോപാലനും ചേര്‍ന്നാണ്. പുതുതലമുറയിലെ ശ്രദ്ധേയനായ മനു മഞ്ജിത്ത് രചിച്ച ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്.

ഫെബ്രുവരി 21ന് തിയേറ്ററുകളില്‍ എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യുടെ കേരളത്തിലെ വിതരണം ആശിര്‍വാദ് സിനിമാസാണ് നിര്‍വഹിക്കുന്നത്. ഒരു സമ്പൂര്‍ണ കുടുംബചിത്രമായി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’യില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയാണ് വേഷമിടുന്നത്. ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. നിഖില വിമല്‍ ആണ് നായിക. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവം സമ്മാനിക്കുന്ന ടോട്ടല്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്നാണ് പ്രൊമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

Read Also: ഫാന്‍സിലെ പഴയ പയ്യനെ മന്ത്രിയായി മുന്നില്‍ക്കണ്ട് മമ്മൂട്ടി, ആദരവോടെ ജിന്‍സന്‍; അപൂർവ കൂടിക്കാ‍ഴ്ചക്ക് വേദിയായി കൊച്ചി

സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം രാധാകൃഷ്ണന്‍, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി, ഗംഗ മീര തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

സൂപ്പര്‍ഹിറ്റ് ചിത്രം RDX-ന് ശേഷം അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. സഹനിര്‍മാതാക്കള്‍: പരിധി ഖാന്‍ഡെല്‍വാള്‍, അഡ്വ. സ്മിത നായര്‍, സാം ജോര്‍ജ്, എഡിറ്റിംഗ്: അര്‍ജു ബെന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷന്‍ കൺട്രോളര്‍: പ്രണവ് മോഹന്‍. പ്രമോഷന്‍ കൺസള്‍ട്ടന്റ്: വിപിന്‍ കുമാര്‍ വി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ്: വിഷ്ണു പി സി, സ്റ്റില്‍സ്: ബിജിത് ധര്‍മടം, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News