
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചതിരിഞ്ഞ് 3.24 ഓടെയാണ് അനുഭവപ്പെട്ടത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചിട്ടുണ്ട്.
ഈ ആഴ്ച്ച ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാജ്യ തലസ്ഥാനത്ത് ഉണ്ടായത്. പുലർച്ചെ ആയതിനാൽ തന്നെ പലരുംപരിഭ്രാന്തരായി അന്ന് തെരുവുകളിലേക്ക് ഓടിയിരുന്നു. എന്നാൽ ആളപായമോ അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
ALSO READ; ഓനിങ്ങെത്താറായി കേട്ടോ! ഇൻഫിനിക്സ് നോട്ട് 50 സീരീസ് ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു
തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധൗള കുവാനിലാണ് രാവിലെ 5:36 ന് ഭൂചലനം ഉണ്ടായത്. ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും 5 കിലോമീറ്റർ ആഴം കുറവായതിനാൽ ദേശീയ തലസ്ഥാന മേഖലയിലുടനീളം ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

