യുപിയില്‍ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം

എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. ഉത്തർപ്രദേശിലെ ഗാസിയബാദിലാണ് എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ ആണ് അപകടമുണ്ടായത്. ലോറിയിലെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.

അപകടത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയെന്ന് കൗണ്‍സിലര്‍ ഓംപാല്‍ ഭട്ടി പറഞ്ഞു. സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചത് തീ അണയ്ക്കുന്നത് വെല്ലുവിളിയായിരുന്നു. തുടര്‍ച്ചയായി ഉണ്ടായ പൊട്ടിത്തെറി ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് ട്രക്കിനടുത്തേക്ക് എത്തുന്നത് പ്രതിസന്ധിയുണ്ടാക്കി.

Also Read : പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് വാഗ്ദാനം; സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

ദില്ലി-വസീറാബാദ് റോഡിലെ താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിലാണ് സംഭവം. പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെങ്കിലും സിലിണ്ടറുകൾ തുടർച്ചയായി പൊട്ടിത്തെറിക്കുന്നതിനാൽ ട്രക്കിനടുത്തേക്ക് എത്താൻ കഴിയുന്നില്ലെന്ന് ചീഫ് ഫയർ ഓഫീസർ രാഹുൽ കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News