സ്‌കിന്‍ കെയറിന് വെറുതെ പണം കളയണ്ട കേട്ടോ! നെയ്യ് മാത്രം മതിയെന്നേ! ന്യൂട്രീഷണിസ്റ്റ് പറയുന്നത് ഇങ്ങനെ!

ഒരു ദിവസം രാവിലെ ആരംഭിക്കുന്നത് നല്ലത് നെയ്യ് കൊണ്ടായാലോ? അതായത് രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളത്തിനൊപ്പം നെയ്യ് കഴിക്കുന്നത്, അതും വെറും വയറ്റിലാണെങ്കില്‍ നല്ല കിടിലന്‍ സ്‌കിന്‍ നിങ്ങള്‍ക്കുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. യുവത്വം തുളുമ്പുന്ന അഴകുള്ള സ്‌കിന്‍, ഒപ്പം നല്ല നിറവും ഉണ്ടാവണമെങ്കില്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയ നെയ്യ് അതിന് സഹായിക്കുമെന്നാണ് ന്യൂട്രീഷ്യണിസ്റ്റായ ജൂഹി അറോറ പറയുന്നത്.

ഒരു സ്പൂണ്‍ നെയ്യ് ചൂടുവെള്ളവും ചേര്‍ത്ത് രാവിലെ വെറുവയറ്റില്‍ കഴിക്കു എന്നാണ് ജൂഹി പറയുന്നത്.

ALSO READ: സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി പെൻഷനുകൾ വർധിപ്പിക്കും; കുടിശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തു തീർക്കും: കെഎൻ ബാലഗോപാൽ

രണ്ടുമാസം അടുപ്പിച്ച് ഈ രീതി തുടരുന്നത് നല്ല മാറ്റമുണ്ടാക്കുമെന്നും അവര്‍ പറയുന്നു. ഇത് യുവത്വം തുളുമ്പുന്ന ചര്‍മത്തിന് മാത്രമല്ല വയറിന്റെ ആരോഗ്യത്തിനും മികച്ചതാണെന്നും അവര്‍ പറയുന്നുണ്ട്.

വെറുവയറ്റില്‍ ആരോഗ്യകരമായ ഫാറ്റ് ശരീരത്തിന് ആവശ്യമാണെന്നും ഈ ശീലം രണ്ട് മാസത്തോളം തുടര്‍ന്നാല്‍ സ്‌കിന്‍കെയര്‍ ഉത്പന്നങ്ങളും കൊളാജന്‍ സപ്ലിമെന്റ്‌സും നിങ്ങള്‍ ഉപേക്ഷിക്കുമെന്നും ജൂഹി പറയുന്നു. ഒരു ടീസ്പൂണ്‍ നെയ്യ് കൊണ്ട് ശരീരത്തിന് ആവശ്യമായ ഫാറ്റ് ലഭിക്കുമെന്നും ഇത് ശരീരത്തിനും ചര്‍മത്തിനും ഉണ്ടാക്കുന്ന മാറ്റത്തിന് താന്‍ ഗ്യാരന്റിയെന്നും അവര്‍ പറയുന്നു. മാത്രമല്ല പ്രീ വെഡിംഗ് ഗ്ലോ ലഭിക്കാന്‍ വധുമാര്‍ക്ക് ഇത് നല്ല ഒരു ടിപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍മത്തില്‍ അലര്‍ജി ഉള്ളവര്‍ക്കും ഇത് പരീക്ഷിക്കാമെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം ആരോഗ്യവിദഗ്ദര്‍ പറയുന്നത് പാരമ്പര്യമായ ചില ചികിത്സാ രീതിയില്‍, പ്രത്യേകിച്ച് ആയുര്‍വേദത്തില്‍ നെയ്യ് ഇത്തരത്തില്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്ന രീതിയുണ്ടെന്നാണ്. എന്നാല്‍ വയറിനും ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമുണ്ടാക്കുമെന്ന കാര്യത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ക്ക് പരിമിതി ഉണ്ടത്രേ.

ALSO READ: ഗംഗയിലെ ഉയര്‍ന്ന കോളിഫോം ബാക്ടീരിയ: രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കെ.സുധാകരന്‍ എംപി

നെയ്യില്‍ അടങ്ങിയിരിക്കുന്ന ബൂട്രിക്ക് ആസിഡ് വയറിന്റെ അതായത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. കുടല്‍ വീക്കം ഇല്ലാതാക്കാനെല്ലാം ഉത്തമമാണ്. മാത്രമല്ല വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ സാന്നിധ്യം ചര്‍മത്തിനും മികച്ചതാണ്. എന്നാല്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിനും കുടലുമെല്ലാം നല്ലതാണെന്ന് പറയുന്നതിന് തെളിവുകളില്ലെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഒരോ ആളുകളും വ്യത്യസ്തരായതിനാല്‍ ഇത് എല്ലാവര്‍ക്കും മികച്ച ഫലം നല്‍കുമെന്ന് പറയാനാകില്ലെന്നും അവര്‍ പറയുന്നു.

പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം, മതിയായി വെള്ളം കുടിക്കുക, സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, ചര്‍മം ശരിയായി സംരക്ഷിക്കുക എന്നിവയെല്ലാമാണ് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നുണ്ട്.

ALSO READ: റംസാന്‍ മാസത്തില്‍ ജമ്മുകശ്മീരില്‍ ഫാഷന്‍ ഷോ നടത്തിയതിനെതിരെ വിമര്‍ശനം, പ്രതികരിച്ച് ഒമര്‍ അബ്ദുള്ള!

മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ നിര്‍ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News