
മുക്കം മാമ്പൊയിലിൽ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മാമ്പൊയിൽ സ്വദേശി സന്തോഷിന്റെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അംഗീകൃത സ്നേക്ക് റെസ്ക്യൂ വോളണ്ടിയർ ബാബു വെള്ളങ്ങൻ സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
ജനവാസമേഖലയായതിനാൽ പാമ്പിനെ കണ്ടത് നാട്ടുകാരിൽ ഏറെ ആശങ്ക പരത്തിയിരുന്നു. ഏറെ പ്രയത്നത്തിനൊടുവിലാണ് വലിയ ഭാരമുള്ള ഈ പാമ്പിനെ പിടിക്കാൻ കഴിഞ്ഞത്. പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുമെന്നും, തുടർന്ന് വനപാലകർ ഇതിനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്നും റെസ്ക്യൂ വളോണ്ടിയർ അറിയിച്ചു.
also read:‘ ടി പി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടം’; എം വി ഗോവിന്ദൻ മാസ്റ്റർ
അതേസമയം, കോതമംഗലത്ത് കിണറിൽ വീണ കൂറ്റൻ രാജവെമ്പാലയെ രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി. പെരുമണ്ണൂർ സ്വദേശി സിനോജിൻ്റെ വീട്ടുമുറ്റത്തെ കിണറിൽ ഇന്നലെ സന്ധ്യയ്ക്കാണ് രാജവെമ്പാല വീണത്. ഉടനെ കോതമംഗലം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി തോമസ് സ്ഥലത്തെത്തി പാമ്പിനെ പുറത്തെത്തിച്ച് സാഹസികമായി പിടികൂടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

