
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു മിന്നുന്ന തുടക്കം. മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 215 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 127 റൺസ് അടിച്ചു.
നായകൻ ശുഭ്മൻ ഗിൽ 35 പന്തിൽ 71 റൺസ് നേടി ക്രീസിലുണ്ട്. 9 ഫോറുകളും 3 സിക്‌സുകളും അദ്ദേഹം അടിച്ചു കൂട്ടി. മറുവശത്ത് സായി സുധർശനും 25 പന്തിൽ 44 റൺസുമായി മികച്ച ഫോമിലാണ്.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 47 പന്തിൽ 96 റൺസ് നേടിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെയും പുറത്താകാതെ 35 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി.മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെ നേരിടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

