ഇത് ഒരുനുള്ള് മാത്രം ചേര്‍ത്താല്‍ മതി ! ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കാലങ്ങളോളം കേടുവരാതിയിരിക്കും

Ginger Garlic Paste saving kitchen tips

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. അത്തരത്തില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് സൂക്ഷിക്കുന്നവര്‍ക്ക് ഒരു കിച്ചണ്‍ ടിപ് പറഞ്ഞുതരാം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കുമ്പോള്‍ അതില്‍ ഒരു നുള്ള് ഉപ്പും കുറച്ച് എണ്ണയും ചേര്‍ത്ത് വെക്കുക. ഇത് കൂടുതല്‍ കാലം കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഫ്രിഡ്ജില്‍ അടച്ച് സൂക്ഷിച്ചാല്‍ മതിയാകും.

Also Read : ദിവസങ്ങള്‍ക്കുള്ളില്‍ മുടി വളര്‍ന്ന് തുടങ്ങും; ദാ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ചില വഴികളുണ്ട്:

നന്നായി കഴുകി ഉണക്കിയ, വായു കടക്കാത്ത ഒരു ഗ്ലാസ് കുപ്പിയിലോ കണ്ടെയ്‌നറിലോ പേസ്റ്റ് നിറയ്ക്കുക.

ഓരോ തവണ എടുക്കുമ്പോഴും ഉണങ്ങിയ സ്പൂണ്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഈര്‍പ്പം തട്ടിയാല്‍ വേഗത്തില്‍ പൂപ്പല്‍ വരാന്‍ സാധ്യതയുണ്ട്.

പേസ്റ്റ് ഐസ് ട്രേകളില്‍ നിറച്ച് ഫ്രീസറില്‍ വെച്ച് ക്യൂബുകളാക്കി മാറ്റുക.

തണുത്തുറഞ്ഞ ശേഷം ഈ ക്യൂബുകള്‍ ഒരു സിപ്പ് ലോക്ക് ബാഗിലേക്കോ എയര്‍ടൈറ്റ് കണ്ടെയ്‌നറിലേക്കോ മാറ്റി ഫ്രീസറില്‍ സൂക്ഷിക്കാം.

ഇങ്ങനെ ചെയ്താല്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ പേസ്റ്റ് കേടാകാതെ ഇരിക്കും. ആവശ്യമുള്ളപ്പോള്‍ ഓരോ ക്യൂബായി എടുത്ത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News