വാട്ട് ജുംക? ഡേസി വൈബിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ; ആരാണ് ജുംക സമ്മാനിച്ചതെന്ന ചർച്ചയ്ക്ക് തുടക്കമിട്ട് സോഷ്യൽ മീഡിയ

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി ക‍ഴിഞ്ഞ ദിവസം ഒരു സെൽഫി പോസറ്റ് ചെയ്തിരുന്നു. പിന്നാലെ ആ സെൽഫി വൻ വൈറലായി. അവർ ധരിച്ചിരുന്ന ജിമിക്കി കമ്മൽ തന്നെയായിരന്നു കാരണം. ചിത്രം ഇറ്റലിക്കാർക്കിടയിൽ ചർച്ചയാകുന്നതിന് മുൻപ് ചർച്ചയായത് ഇങ്ങ് ഇന്ത്യൻ ടൗണിലായിരുന്നു.

ഇറ്റാലിയൻ വസ്ത്രത്തോടൊപ്പം പെയറായി ധരിച്ചത് ഇന്ത്യൻ ജുംക്കയായിരുന്നു. ഇതിന് പിന്നാലെ ആരാണ് ജോർജിയയ്ക്ക് സമ്മാനിച്ചതെന്നുള്ള ചർച്ചകളായി. ബീജ് നിറത്തിലുള്ള കമ്പിളി ബ്ലെയ്സറും ക്രീം നിറത്തിറുള്ള ടീ ഷർട്ടുമാണ് ജോർജിയ തൻ്റെ ജുംകയ്ക്കൊപ്പം ധരിച്ചത്.

ALSO READ: ഇങ്ങനെയൊക്കെ ഒരാളെ ചെയ്യാൻ കഴിയുമോ? കേട്ടാൽ അറക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ അതിക്രൂര നടപടികൾ വെളിപ്പെടുത്തി പലസ്തീൻ തടവുകാർ

ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി കമൻ്റുകളുടെ പെരുമ‍ഴയാണ്. ‘ലവ് ഫ്രം ഇന്ത്യ’, ‘ലവ് ദ ജുംകാസ്’ എന്നിങ്ങനെയുള്ള നിരവധി കമൻ്റുകളാണ് ഫോട്ടോയ്ക്ക് താ‍ഴെയുള്ളത്. ചിലർ മീമുക‍ള്‍ കൊണ്ടും കമൻ്റ് ബോക്സ് നിറച്ചു. എന്നാൽ ഇത് ആദ്യമായല്ല മെലോനിയുടെ ചിത്രങ്ങള്‍ വൈറലാകുന്നത്. നേരത്തെയും തൻ്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News