ഗിരിജ തീയേറ്റർ ഹൗസ്ഫുൾ; അതിജീവന പോരാട്ടത്തിന് പിന്തുണ നൽകി വനിതകൾക്കായി പ്രത്യേക ഷോ

സൈബർ ആക്രമണങ്ങളാൽ പ്രതിസന്ധിയിലായിരുന്ന തൃശൂർ ഗിരിജ തിയേറ്റർ ഹൗസ് ഫുൾ ആയി . വനിതകൾക്കായുള്ള പ്രത്യേക ഷോയാണ് ഡോ. ഗിരിജയ്ക്ക് പിന്തുണ നൽകിക്കൊണ്ട് തീയേറ്ററിൽ നടന്നത്. ഗിരിജയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടൻ ഷറഫുദീനും തീയേറ്ററിലെത്തി.

Also read: ഡെസ്ക്കിൽ താളമിട്ട് അഞ്ചാം ക്ലാസ്സുകാരന്റെ ക്ലാസ് റൂമിലെ പാട്ട്; വീഡിയോ പങ്കുവെച്ച് മന്ത്രി രാധാകൃഷ്ണൻ

കഠിന പ്രയത്നത്തിലൂടെയാണ് ഡോ. ഗിരിജ തന്റെ സംരംഭം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങളാണ് ഗിരിജ നേരിട്ടത്. ഇതിനു പിന്തുണയുമായാണ് സ്ത്രീകൾക്കായി മാത്രം പ്രത്യേക ഷോ ഒരുക്കിയത്. നിരവധിപേരാണ് സിനിമ കാണാനായി തീയേറ്ററിലെത്തിയത്.
സ്റ്റെഫി സേവിയർ സംവിധാനം ചെയ്ത മധുര മനോഹര മോഹം എന്ന സിനിമ ആയിരുന്നു പ്രദർശനം നടത്തിയത്. സിനിമയിലെ നായകനായ ഷറഫുദീനും തീയേറ്ററിലെത്തി ഗിരിജയ്ക്ക് ഐക്യദാർഢ്യം അറിയിച്ചു

Also Read: നൃത്തച്ചുവടുകളുമായി മന്ത്രിയെ വരവേറ്റ് അധ്യാപികമാര്‍

തനിക്ക് പിന്തുണനൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും ഇനിയും സ്വപ്ന സംരംഭവുമായി മുന്നോട്ടു പോകുമെന്നും ഡോ. ഗിരിജ പറഞ്ഞു. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട് കൊണ്ട് അതിനെയൊക്കെ അതിജീവിക്കാനുള്ള പോരാട്ടം തുടരുകയാണ് ഗിരിജ തീയേറ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here