സ്കൂളിൽ നിന്നും മടങ്ങിവരുന്നവഴി തട്ടിക്കൊണ്ടുപോയി; ത്രിപുരയിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ ക്രൂര ബലാത്സംഗം

pocso case in tripura

ത്രിപുരയിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ ക്രൂര ബലാത്സംഗം. സ്കൂൾവിട്ട് മടങ്ങിവരുന്നതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ബെലോണിയ വനിതാ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. നോർത്ത് ത്രിപുരയിൽ പ്രായപൂർത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന വാർത്തക്ക് തൊട്ടുപിന്നാലെ തന്നെയാണ് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന വാർത്തയും സൗത്ത് ത്രിപുരയിൽ നിന്ന് പുറത്തുവരുന്നത്.

Also Read; ഹേമ കമ്മറ്റി റിപ്പോർട്ടിൽ തുടർ നടപടികൾ ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം

സ്‌കൂളിലേക്ക് പോയ പെൺകുട്ടി വൈകിയും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ചയോടെ വീടിനു തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

22 വയസുള്ള ഒരാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തൽ. സ്കൂളിൽ നിന്ന് മടങ്ങിവരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചശേഷം കുട്ടിയുടെ വീടിനടുത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇയാൾ ഇതേ പ്രദേശത്തുതന്നെയുള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Also Read; വനിതാ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത പൊലീസിനും ആശുപത്രി അധികൃതര്‍ക്കും വീ‍ഴ്ച സംഭവിച്ചുവെന്ന് സിബിഐ

കേസിൽ എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ അറസ്റ്റുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, നോർത്ത് ത്രിപുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന മറ്റൊരു കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കടയിൽ പോയി വരുന്ന വഴി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, തൊട്ടടുത്തുള്ള കാറ്റിൽ കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തുവെന്നാണ് പരാതി. റോഡിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന പെൺകുട്ടിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News