കാസര്‍ഗോഡ് ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പ്രതിക്ക് യു ഡി എഫുമായിട്ടുള്ള ബന്ധം പുറത്ത്

കാസര്‍ഗോഡ് ബദിയഡുക്കയില്‍ ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധം ചര്‍ച്ചയാകുന്നു. പ്രതി അന്‍വര്‍ യു ഡി എഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്.

ബദിയടുക്കയിലെ പത്താംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതി മൊഗ്രാല്‍ കോട്ടക്കുന്നിലെ അന്‍വറിന് യു ഡി എഫ് നേതാക്കളുമായുള്ള ബന്ധമാണ് ചര്‍ച്ചയാവുന്നത്. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനാണ് അന്‍വര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

Also Read: പെരിന്തല്‍മണ്ണയില്‍ അനുമതിയില്ലാതെ മ്യുസിക് ഫെസ്റ്റ് സംഘടിപ്പിച്ചവര്‍ക്ക് പിഴയിട്ട് നഗരസഭ; രണ്ട് പേര്‍ അറസ്റ്റില്‍

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കോട്ടക്കുന്ന് സ്വദേശിയായ അന്‍വര്‍ മുസ്ലീം ലീഗ് യുഡിഎഫ് പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സമൂഹ മാധ്യമത്തിലൂടെയാണ് അന്‍വര്‍ 16 വയസ്സുകാരിയുമായി അടുപ്പത്തിലായത്. വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതിനു പിന്നാലെ ബന്ധം ഉപേക്ഷിച്ചാല്‍ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്നടക്കം അന്‍വര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതാണ് പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.

പെണ്‍കുട്ടിയുടെ മരണ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ മാസം 23ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അന്‍വര്‍ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്‍വറിന്റെ ഭീഷണി സഹിക്കാനാകാതെ പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അന്‍വറിന്റെ സഹായിയും കുമ്പള സ്വദേശിയുമായ സാഹിലിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News