കായംകുളത്ത് ക്ഷേത്ര കുളത്തിൽ ചാടി 17കാരി ജീവനൊടുക്കി

കായംകുളം എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി. മേലാംപള്ളി സ്വദേശി വിഷ്ണുപ്രിയ (17) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. ആളുകൾ നോക്കി നിൽക്കെയാണ് പെൺകുട്ടി കുളത്തിലേക്ക് ചാടിയത്. തുടർന്ന് നാട്ടുകാർ പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പെൺകുട്ടിയുടെ ബന്ധുക്കളെത്തി ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ALSO READ :അക്ഷയ് കുമാര്‍ ഇനി മുതല്‍ ഇന്ത്യന്‍ പൗരന്‍, കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചു

അതേസമയം പെൺകുട്ടിടെ ആത്മഹത്യയുടെ പിന്നിലെ കാരണം വ്യക്തമല്ല. വിഷ്ണുപ്രിയ എൽഎൽബിയ്ക്ക് അഡ്മിഷൻ എടുക്കാൻ ഇരിക്കവെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ALSO READ :പരമശിവനെ പ്രീതിപ്പെടുത്തണം; മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച തലയറുക്കാന്‍ ശ്രമിച്ച് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News